ജാപ്പനീസ് മിഡ്ഫീൽഡർ കമാദ ക്രിസ്റ്റൽ പാലസിൽ

Newsroom

Updated on:

ജാപ്പനീസ് മിഡ്ഫീൽഡർ ഡിയാചി കമാദ ക്രിസ്റ്റൽ പാലസിലേക്ക്‌. താരവും ക്രിസ്റ്റൽ പാലസും തമ്മിൽ പൂർണ്ണ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ ഏജന്റായി ലാസിയോ വിട്ട കമാദ ഈ ആഴ്ച മെഡിക്കൽ പൂർത്തിയാക്കും.

കമാദ 24 06 03 20 15 26 701

27 കാരനായ ജാപ്പനീസ് മിഡ്‌ഫീൽഡർ കഴിഞ്ഞ വർഷം ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് വിട്ടായിരുന്നു ലാസിയോയിൽ എത്തിയത്. എന്നാൽ അവിടെ ഒരു വർഷത്തെ കരാർ മാത്രമെ ഒപ്പുവെച്ചിരുന്നുള്ളൂ. തുടക്കത്തിൽ നാപോളിയിൽ മൗറിസിയോ സാറിയുടെ കീഴിൽ ഫോം കണ്ടെത്താൻ കമാദ പാടുപെട്ടു എങ്കിലും മാർച്ചിൽ ഇഗോർ ട്യൂഡർ പരിശീലനായി എത്തിയ ശേഷം നല്ല പ്രകടനങ്ങൾ നടത്താൻ കമാദക്ക് ആയിരുന്നു.

മുമ്പ് കമാദക്ക് ഒപ്പം പ്രവർത്തിച്ച മുൻ ഫ്രാങ്ക്ഫർട് പരിശീലകൻ ഒലിവർ ഗ്ലാസ്നർ ആണ് ഇപ്പോൾ പാലസിന്റെ പരിശീലകൻ.