ടീമിൽ കാതലായ മാറ്റങ്ങൾക്ക് ശ്രമിക്കുന്ന യുവന്റസ് മധ്യമിരയിലേക്ക് ഉന്നമിടുന്നത് ഫ്രാങ്ക് കെസ്സിയെ എന്ന് സൂചനകൾ. താരവുമായി യുവന്റസ് ചർച്ചകൾ നിശ്ചയിച്ചു കഴിഞ്ഞതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. കെസ്സിയെ കൈമാറാൻ ബാഴ്‌സലോണ തയ്യാറാണെങ്കിലും താരത്തിന്റെ തീരുമാനം ഇതുവരെ അറിയാത്തതിനാലാണ് യുവന്റസ് കെസ്സിയുമായി നേരിട്ടു ചർച്ചക്ക് ഒരുങ്ങുന്നത്. ബാഴ്‌സയിൽ തന്നെ തുടരാനോ അല്ലെങ്കിൽ ആകർഷകമായ ഓഫറുകൾ വന്നാൽ പ്രിമിയർ ലീഗിലേക്ക് ചേക്കേറാനൊ ആണ് കെസ്സിയുടെ നിലവിലെ തീരുമാനം എന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
റാബിയോട്ട് ടീമിൽ ഒരു സീസണിലേക്ക് കൂടി തുടരുമെങ്കിലും ഭാവി കൂടി ലക്ഷ്യമിട്ടാണ് യുവന്റസ് 26കാരനായ കെസ്സിയെ ഉന്നമിടുന്നത്. മിലാനിൽ സീരി എയിലെ ഏറ്റവും മികച്ച മിഡ്ഫിൽഡർമാരിൽ ഒരാൾ ആയിരുന്നു. എന്നാൽ ബാഴ്‌സിയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. ഗുണ്ടോഗന്റെ കൂടി വരവോടെ വീണ്ടും അവസരങ്ങൾ കുറഞ്ഞേക്കും. ലോൺ ഡീലിൽ ആവും കെസ്സിയെ യുവന്റസ് എത്തിക്കാൻ ശ്രമിക്കുക എന്നാണ് സൂചനകൾ. ബാഴ്‌സയെ പോലെ സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള യുവന്റസിന് ചില താരങ്ങളുടെ കൈമാറ്റത്തിന് ശേഷം മാത്രമേ കൂടുതൽ തുക മുടക്കാൻ ആവൂ. എങ്കിലും സീരി എയിലേക്ക് കെസ്സിയെ തിരിച്ചു കൊണ്ടുവരാൻ ആകർഷകമായ ഓഫർ തന്നെ യുവന്റസ് നൽകേണ്ടി വരും. പ്രീ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെട്ടെന്ന് കൈമാറ്റ കാര്യത്തിൽ തീരുമാനം ഉണ്ടാകാൻ ആവും ടീമുകളും ശ്രമിക്കുക.
Download the Fanport app now!