ഐ എസ് എൽ ഫിക്സ്ചർ നാളെ എത്തും!!

ഇന്ത്യൻ സൂപ്പർ ലീഗ്; ഐ എസ് എൽ 2022-23 സീസണിൽ ഫിക്സ്ചർ നാളെ ഔദ്യോഗികമായി റിലീസ് ചെയ്യും. ഒക്ടോബർ 7നാണ് ലീഗ് ആരംഭിക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ സമയത്ത് ഇടവേള നൽകി കൊണ്ടാകും പുതിയ സീസണിലെ ഫിക്സ്ചർ എന്നാണ് സൂചന. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കോവിഡ് ബയോ ബബിളിന് പുറത്ത് നടക്കുന്ന സീസൺ എന്ന പ്രത്യേകത ഈ സീസണ് ഉണ്ട്.

കൊച്ചിയിൽ വെച്ചാകും ഉദ്ഘാടന മത്സറ്റം നടക്കുക. ഒക്ടോബർ 7ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളിനെ നേരിടും. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ഫൈനൽ വരെ എത്തിയത് കൊണ്ട് തന്നെ ഈ സീസണിൽ വലിയ പ്രതീക്ഷകൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉള്ളത്.

കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സി ആയിരുന്നു ഐ എസ് എൽ കിരീടം നേടിയത്.