ജോടയും അൽ ഇത്തിഹാദിലേക്ക്, ബെൻസീമയ്ക്കും കാന്റെയ്ക്കും ഒപ്പം കളിക്കും

Newsroom

Picsart 23 07 02 14 38 15 618
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ-ഇത്തിഹാദ് യുവതാരം ജോട്ടയെ ഉടൻ സ്വന്തമാക്കും. 30 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫർ ഫീ സെൽറ്റിക്ക് അംഗീകരിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 24-കാരനായ അറ്റാക്കിംഗ് താരം ഇത്തിഹാദിലേക്ക് പോകാൻ സമ്മതിച്ചിട്ടുണ്ട്. 2021-ൽ ബെൻഫിക്കയിൽ നിന്നായിരുന്നു ജോട സെൽറ്റികിൽ എത്തിയത്‌.

ജോട 23 07 02 14 36 54 680

ഇതുവരെ ആകെ 83 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളും 26 അസിസ്റ്റുകളും ക്ലബിനായി സംഭാവന ചെയ്തിട്ടുണ്ട്. ഈ സീസണിൽ 45 ഗെയിമുകളിൽ നിന്ന് 15 ഗോളുകളും 12 അസിസ്റ്റുകളും താരം നേടി. സെൽറ്റിക് സ്കോട്ടിഷ് പ്രീമിയർഷിപ്പ്, സ്കോട്ടിഷ് കപ്പ്, ലീഗ് കപ്പ് എന്നിവ നേടി ആഭ്യന്തര ട്രെബിളും സ്വന്തമാക്കി.

ജോട്ടയ്ക്ക് ഗ്ലാസ്‌ഗോയിൽ ഇനിയും നാല് വർഷത്തെ കരാർ ബാക്കിയുണ്ട്. റയൽ മാഡ്രിഡിൽ നിന്നു ബെൻസീമയെയും ചെൽസിയിൽ നിന്ന് കാന്റെയെയും സ്വന്തമാക്കിയ ഇത്തിഹാദ് ഇപ്പോൾ തന്നെ അടുത്ത സീസണായി ഒരുങ്ങി കഴിഞ്ഞു.