ബയേൺ പ്രതിരോധതാരം ജോസിപ് സ്റ്റാനിസിച് ബയേർ ലെവർകുസനിൽ ചേർന്നു

Wasim Akram

Picsart 23 08 21 03 23 37 067
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണികിന്റെ ക്രൊയേഷ്യൻ പ്രതിരോധതാരം ജോസിപ് സ്റ്റാനിസിച് ബയേർ ലെവർകുസനിൽ ചേർന്നു. ഈ സീസൺ അവസാനം വരെ ലോണിൽ ആണ് താരം ലെവർകുസനിൽ ചേരുന്നത്. റൈറ്റ് ബാക്ക് ആയ ജോസിപ് ബയേണിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

ജോസിപ്

2021 ൽ ബയേണിന് ആയി ബുണ്ടസ് ലീഗയിൽ അരങ്ങേറാൻ ആയെങ്കിലും താരത്തിന് വേണ്ട അവസരങ്ങൾ ലഭിച്ചില്ല. ബയേണിന് ആയി 41 കളികൾ കളിച്ച താരം 2021 ൽ ക്രൊയേഷ്യക്ക് ആയും അരങ്ങേറ്റം കുറിച്ചു. ഇത് വരെ രാജ്യത്തിനു ആയി 11 കളികൾ താരം കളിച്ചിട്ടുണ്ട്.