ജോവോ നെവസ് എവിടേക്ക്! 120 മില്യണിൽ കുറഞ്ഞ ഡീൽ ഇല്ല എന്ന് ബെൻഫിക്ക

Newsroom

Picsart 24 06 07 09 54 29 130
Download the Fanport app now!
Appstore Badge
Google Play Badge 1

ബെൻഫിക്കയുടെ ജോവോ നെവസ് എന്ന മിഡ്ഫീൽഡ് സെൻസേഷനെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ചെറിയ തുക മുടക്കിയാൻ മതിയാകില്ല. 19കാരനായ താരത്തെ സ്വന്തമാക്കേണ്ടവർ ചുരുങ്ങിയത് 120 മില്യൺ എങ്കിലും നൽകേണ്ടി വരും എന്ന് പോർച്ചുഗീസ് ക്ലബ് പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ നെവസിനെ സ്വന്തമാക്കാനായി ശ്രമിക്കുന്നുണ്ട്.

ജോവോ നെവസ് 24 06 07 09 53 11 335

മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമല്ല ആഴ്സണലും യൂറോപ്പിലെ മറ്റു പല വൻ ക്ലബുകളും താരത്തെ ലക്ഷ്യമിടുന്നുണ്ട്.നെവസിന് 120 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ആണ് കരാറിൽ ഉള്ളത്. അതിൽ കുറഞ്ഞ ഒരു ഡീലിനും ബെൻഫിക തയ്യാറാകില്ല. അവർ നെവസിന്റെ കരാർ പുതുക്കി ആ റിലീസ് ക്ലോസ് തുക വർധിപ്പിക്കാനും നോക്കുന്നുണ്ട്.

2023-ൻ്റെ തുടക്കത്തിൽ ആയിരുന്നു നെവസ് ബെൻഫികയുടെ ഫസ്റ്റ് ടീമിലേക്ക് എത്തുന്നത്. ഇപ്പോൾ അവരുടെ മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഈ 19കാരൻ. 2028 വേനൽക്കാലം വരെയുള്ള കരാർ താരത്തിന് ഇപ്പോൾ ബെൻഫികയിൽ ഉണ്ട്.