ജോ അരിബോ സതാമ്പ്ടന്റെ താരമാകും

നൈജീരിയൻ മധ്യനിര താരം ജോ അരീബോയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സതാമ്പ്ടൺ സ്വന്തമാക്കും. സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ താരം ഇന്ന് സതാമ്പ്ടണിൽ മെഡിക്കൽ പൂർത്തിയാക്കും. 6 മില്യൺ പൗണ്ട് ആയിരിക്കും ട്രാൻസ്ഫർ തുക. കഴിഞ്ഞ സീസണിൽ റേഞ്ചേഴ്സിന്റെ സ്കോട്ടിഷ് കപ്പ് ചാമ്പ്യന്മാരാക്കുന്നതിലും അവരെ യൂറോപ്പ ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും വലിയ പങ്കുവഹിക്കാൻ ജോ അരീബോക്ക് ആയിരുന്നു.

കഴിഞ്ഞ സീസണിൽ 35 മത്സരങ്ങൾ സ്കോട്ടിഷ് ലീഗിൽ കളിച്ച അരീബോ 4 ഗോളുകൾ നേടിയിരുന്നു. 2019ൽ ആണ് അരീബോ റേഞ്ചേഴ്സിൽ എത്തിയത്. അതിന് മുമ്പ് ചാൾട്ടൺ അത്ലറ്റിക്കിൽ ആയിരുന്നു. നൈജീരിയ ദേശീയ ടീമിനായി ഇരുപതോളം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.