ഐഎസ്എൽ റ്റു ഐ ലീഗ്, ചെന്നൈയിൻ എഫ്‌സി താരം ഇനി ചെന്നൈ സിറ്റിയിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിൻ എഫ്സിയുടെ യുവ താരം പാണ്ട്യനെ ചെന്നൈ സിറ്റി സ്വന്തമാക്കി. ലോണിലാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പാണ്ട്യനെ ഐ ലീഗിലേക്ക് ചെന്നൈ സിറ്റി എത്തിച്ചത്. ഈ സീസണിന്റെ അവസാനം വരെ ചെന്നൈ സിറ്റിയോടൊപ്പം പാണ്ട്യൻ സിനിവാസൻ തുടരും. ചെന്നൈ സിറ്റിയിലേക്കുള്ള പാണ്ട്യൻറെ മടങ്ങി വരവാണിത്.

കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് ഐ ലീഗിൽ നിന്നും ചെന്നൈയിൻ എഫ്‌സിയിലേക്ക് പാണ്ട്യന് വഴി തുറന്നത്. എന്നാൽ ചാമ്പ്യന്മാരായ ചെന്നൈയിന് വേണ്ടി കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. ബെഞ്ചിൽ തന്നെയായിരുന്നു താരത്തിന് പലപ്പോളും സ്ഥാനം. പാണ്ട്യനെ ടീമിലെത്തിച്ച് മധ്യനിരയുടെ കരുത്ത് കൂട്ടുകയാണ് ചെന്നൈ സിറ്റി ചെയ്തത്. നിലവിൽ ഐ ലീഗിൽ ഒന്നാം സ്ഥാനത്താണ് ചെന്നൈ സിറ്റി.