ഇയാൻ മാറ്റ്സൻ ആസ്റ്റൺ വില്ലയിലേക്ക്, താരത്തെ വിൽക്കാൻ ചെൽസി

Wasim Akram

Picsart 24 06 20 00 27 00 061
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ യുവ ഡച്ച് ലെഫ്റ്റ് ബാക്ക് ഇയാൻ മാറ്റ്സൻ ആസ്റ്റൺ വില്ലയിലേക്ക്. നിലവിൽ 22 കാരനായ താരത്തെ സ്വന്തമാക്കാൻ വില്ല ചെൽസിയും ആയി ധാരണയിൽ എത്തിയത് ആയി ആണ് റിപ്പോർട്ട്. താരത്തിന്റെ 35 മില്യൺ പൗണ്ട് റിലീസ് ക്ലൗസ് നൽകിയാവും വില്ല താരത്തെ സ്വന്തമാക്കുക. കഴിഞ്ഞ സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ടീമിൽ കളിച്ച മാറ്റ്സൻ അവരുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

ചെൽസി

നിലവിൽ യൂറോ കപ്പിൽ ഡച്ച് ടീമിലുള്ള താരത്തിന്റെ ഡോർട്ട്മുണ്ടും ആയുള്ള ലോൺ കരാർ അവസാനിച്ചിട്ടുണ്ട്. 6 വർഷത്തെ ദീർഘകാല കരാർ ആണ് താരത്തിന് മുന്നിൽ ആസ്റ്റൺ വില്ല വെക്കുന്നത്, ഇനി താരവും ആയി കൂടി ധാരണയിൽ എത്തിയാൽ താരം വില്ലയിൽ കരാർ ഒപ്പ് വെക്കും. അതേസമയം വില്ലയുടെ യുവ മുന്നേറ്റനിര താരം ജോൺ ഡുറാനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിൽ ആണ്. ഡുറാനും മാറ്റ്സനും രണ്ടു വ്യത്യസ്ത ട്രാൻസ്ഫറുകൾ ആയി ആവും അതാത് ടീമുകളിൽ എത്തുക എന്നാണ് റിപ്പോർട്ട്.