ഹഡ്സൺ ഒഡോയ് ചെൽസി വിട്ട് ജർമ്മനിയിലേക്ക് പോകുന്നു

കളിക്കാൻ അവസരം ഇല്ലാത്തതിനാൽ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് ചെൽസി വിടാൻ അനുവദിക്കണം എന്ന കാലം ഹഡ്സൺ-ഒഡോയിയുടെ ആവശ്യം ചെൽസിയോട് അംഗീകരിക്കുന്നു. താരം ലോണിൽ ക്ലബ് വിടും. ജർമ്മൻ ക്ലബായ ബയർ ലെവർകൂസൻ ആകും താരത്തെ സൈൻ ചെയ്യുന്നത്. ഒരു വർഷത്തെ ലോൺ കരാർ താരം ഒപ്പുവെക്കും. ഈ ട്രാൻസ്ഫർ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

ലെസ്റ്റർ സിറ്റിയും സതാമ്പ്ടണും ഇപ്പോൾ ഒഡോയിക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും 21കാരനെ പ്രീമിയർ ലീഗിലെ മറ്റു ക്ലബുകളിലേക്ക് അയക്കാൻ ചെൽസി തയ്യാറായില്ല. ഇപ്പോൾ 2024 വരെ താരത്തിന് ചെൽസിയിൽ കരാറുണ്ട്. അതുകൊണ്ട് തന്നെ താരത്തെ വിൽക്കാൻ ക്ലബ് ഒരുക്കമല്ല.