ഭിന്നശേഷിക്കാർക്കൊപ്പം അവതരണം, സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് ബാഴ്സലോണയുടെ മൂന്നാം കിറ്റ്

Nihal Basheer

Picsart 22 08 24 12 43 22 594
Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിൽ ബാഴ്സലോണ അണിയുന്ന മൂന്നാം കിറ്റ് ടീമിന്റെ ഒഫീഷ്യൽ സ്റ്റോറിൽ ലഭ്യമായി. വെള്ള നിറത്തിലുള്ള കിറ്റ് ഔദ്യോഗികമായി അവതരിപ്പിക്കാതെ തന്നെ നേരിട്ട് ടീമിന്റെ സ്റ്റോറിൽ ലഭ്യമാക്കുകയായിരുന്നു. ഫസ്റ്റ്, സെക്കന്റ് കിറ്റുകളെ പോലെ വളരെ ആകർഷണീയമായിട്ടാണ് നൈക്കി മൂന്നാം കിട്ടും അണിയിച്ചോരുക്കിയിരിക്കുന്നത്.

20220824 125707

വെള്ള നിറമെന്ന് പറയാമെങ്കിലും കൂടുതലും സിൽവർ നിറത്തിനോടാണ് ഈ ജേഴ്‌സിക്ക് ചായ്വ് ഉള്ളത്. “ഗ്രേ” എന്നാണ് സ്റ്റോറിൽ നൽകോയിരിക്കുന്ന നിറം. കളിക്കാൻ ധരിക്കുന്ന അതേ നിലവാരത്തിൽ ഉള്ള “പ്ലെയർ വേർഷനും” ആരാധകർക്ക് വേണ്ടി പ്രത്യേകമായിട്ടുള്ള “സ്റ്റേഡിയം വേർഷനും” തമ്മിൽ നിറത്തിൽ ചെറിയ വ്യത്യാസങ്ങൾ നൽകിയിട്ടുണ്ട്. സ്റ്റേഡിയം വേർഷൻ വെള്ളയിൽ നിന്നും മാറി ചാര നിറമാണ് നൽകിയിരിക്കുന്നത്. പാരമ്പര്യമായി ബാഴ്‌സ പിന്തുടരുന്ന ഡിസൈനുകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഈ ജേഴ്‌സി അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ടീം വ്യക്തമാക്കിയിട്ടുണ്ട്.

ബാഴ്സലോണ

ജേഴ്‌സിയുടെ മുൻഭാഗത്ത് ബാഴ്‌സയുടെ നീലയും ചുവപ്പും നിറങ്ങൾ “ക്രോസ്” ആയി നൽകിയിരിക്കുന്നു.ഇത് കാറ്റലോണിയയിലെ ഏറ്റവും വലിയ ഔദ്യോഗിക ബഹുമതികളിൽ ഒന്നായ ക്ര്യൂ ഡേ സെന്റ് ജോർഡിയെ പ്രതിനിധികരിക്കുന്നു. ’92ൽ ബാഴ്സലോണ ഈ ബഹുമതിക്ക് അർമായതിന്റെ മുപ്പതാം വാർഷിമാണ് ഈ വർഷം. ടീമിന്റെ സമൂഹിമകമായ ഇടപെടുകൾ കൂടി സൂചിപ്പിക്കുന്നതാണ് ഈ ഡിസൈൻ. ജേഴ്‌സിയുടെ ഔദ്യോഗിക അവതരണത്തിൽ ടീം അംഗങ്ങൾക്കൊപ്പം ബാഴ്‌സയുടെ ഭിന്നശേഷികാർക്കായുള്ള ഫൗണ്ടേഷനിൽ നിന്നുള്ള താരങ്ങളും പങ്കെടുത്തു. സിറ്റിക്കെതിരെ നടക്കുന്ന ചാരിറ്റി മത്സരത്തിൽ ഈ ജേഴ്‌സി ആദ്യമായി അണിയാൻ ആണ് ബാഴ്‌സയുടെ തീരുമാനം.

20220824 125720

ജേഴ്‌സിയുടെ മധ്യഭാഗത്ത് ഇതിന്റെ മധ്യഭാഗത്ത് സ്പോൺസർമാരായ സ്പോട്ടിഫൈയെ വെള്ളനിറത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ജേഴ്‌സിയുടെ ഇടത് ഭാഗത്ത് കറുപ്പ് നിറത്തിൽ നൈക്കിയുടെ ചിഹ്‌നവും വലത് ഭാഗത്ത് ബാഴ്‌സയുടെ എംബ്ലവും നൽകിയിരിക്കുന്നു. പിറക് ഭാഗത്ത് താരത്തിന്റെ പേരിനും നമ്പറിനും താഴെ ആയി യുഎൻഎച്സിഅറിനേയും രേഖപ്പെടുത്തിയിട്ടുണ്ട്. ജേഴ്‌സിയുടെ ചാമ്പ്യൻസ് ലീഗ് പതിപ്പും സ്റ്റോറിൽ ലഭ്യമാണ്.

Img 20220824 131125

20220824 125722

20220824 125725