ഐ ലീഗും ഐ എസ് എല്ലും ഒന്നുമില്ല, റോബിൻ സിങ് ബെംഗളൂരു ഡിവിഷൻ ക്ലബിൽ

Img 20220824 135524

മുൻ ഇന്ത്യൻ സ്ട്രൈക്കറായ റോബിൻ സിങ് ഇനി ബെംഗളൂരു ഡിവിഷനിൽ കളിക്കും. ബെംഗളൂരുവിലെ പുതിയ ക്ലബായ സ്പോർടിങ് ക്ലബ് ബെംഗളൂരു ആണ് റോബിൻ സിംഗിനെ സൈൻ ചെയ്തിരിക്കുന്നത്. ബെംഗളൂരു ഡിവിഷനിലാണ് ഇപ്പോൾ കളിക്കുന്നത് എങ്കിലും സമീപ ഭാവിയിൽ തന്നെ ഐ എസ് എല്ലിൽ എത്താൻ ആഗ്രഹിക്കിന്ന ക്ലബാണ് സ്പോർടിങ് ക്ലബ് ബെംഗളൂരു. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിയിൽ ആയിരുന്നു റോബിൻ കളിച്ചിരുന്നത്‌.

റോബിൻ സിങ്

അതിനു മുമ്പ് ഹൈദരബാദിൽ ആയിരിക്കെ ലോണിൽ റിയൽ കാശ്മീരിലും കളിച്ചിരുന്നു. മൂന്ന് സീസണുകളോളം ഐ എസ് എല്ലിൽ ഹൈദരബാദ്/പൂനെ സിറ്റി ടീമുകളുടെ ഭാഗമായിരുന്നു റോബിൻ സിംഗ്. എന്നാൽ അവിടെ കാര്യമായി തിളങ്ങാൻ റോബിൻ സിംഗിനായിരുന്നില്ല. അതു മുതൽ താരത്തിന്റെ കരിയർ താഴോട്ടാണ് സഞ്ചരിക്കുന്നത്. മുമ്പ് എഫ് സി ഗോവയ്ക്കായും ഡെൽഹി ഡൈനാമോസിനായും എ ടി കെ കൊൽക്കത്തയ്ക്കായും ഐ എസ് എല്ലിൽ റോബിൻ സിങ് കളിച്ചിട്ടുണ്ട്. മുൻ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ്. ഇന്ത്യക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള റോബിൻ 5 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.,