ആഞ്ചലീനോ ലൈപ്സിഗ് വിടുന്നു

20220807 134113

ഫുൾബാക്കായ ആഞ്ചലീനോ ലെപ്സിഗ് വിടുന്നു‌. ലോൺ അടിസ്ഥാനത്തിൽ ആണ് ആഞ്ചലീനോ ലൈപ്സിഗ് വിടുന്നത്. താരത്തെ ജർമ്മൻ ക്ലബായ ഹോഫൻഹെയിം സ്വന്തമാക്കും. കഴിഞ്ഞ സീസണിൽ ആയിരുന്നു ആഞ്ചലീനോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്ഥിര കരാറിൽ ലൈപ്സിഗിലേക്ക് എത്തിയത്. മുപ്പതോളം മത്സരങ്ങൾ കഴിഞ്ഞ സീസണിൽ ആഞ്ചലീനോ കളിച്ചിരുന്നു.

സിറ്റി താരത്തെ വിൽക്കുന്നതിന് മുമ്പ് ഒരു സീസണിൽ ലോൺ അടിസ്ഥാനത്തിൽ ആഞ്ചലീനോ ലൈപ്സിഗിൽ കളിച്ചിരുന്നു. നേരത്തെ പി എസ് വിക്ക് മാഞ്ചസ്റ്റർ സിറ്റി വിറ്റ താരമായിരുന്നു ആഞ്ചലീനോ. മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒന്നായ ആഞ്ചലീനോ പി എസ് വിയിൽ പോയ സീസണിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചു. ഇതു കണ്ട മാഞ്ചസ്റ്റർ സിറ്റി ബൈ ബാക്ക് ക്ലോസ് ഉപയോഗിച്ച് താരത്തെ തിരികെ വാങ്ങുകയായിരുന്നു. 5 മില്യൺ മാത്രമേ ആഞ്ചലീനോയ്ക്ക് വേണ്ടി അന്ന് സിറ്റിക്ക് ചിലവഴിക്കേണ്ടി വന്നിരുന്നുള്ളൂ.

തിരിച്ച് വാങ്ങിയിട്ടും ഗ്വാർഡിയോള താരത്തിന് സിറ്റിയിൽ അവസരം നൽകിയില്ല. തുടർന്നാണ് താരം ക്ലബ് വിട്ടത്. ഇനി ജർമ്മമിയിൽ തന്റെ മികവ് കാണിക്കുക ആകും ആഞ്ചലീനോയുടെ ലക്ഷ്യം.

Story Highlight: Hoffenheim are closing on Angeliño deal.