ഡ്യൂറണ്ട് കപ്പ് മത്സരങ്ങൾ തത്സമയം കാണാൻ ആകും | Durand Cup

ഡ്യൂറണ്ട് കപ്പ് മത്സരങ്ങൾ തത്സമയം ആരാധകർക്ക് കാണാൻ ആകും. സ്പോർട്സ് 18 ചാനലിൽ ആകും ഡ്യൂറണ്ട് കപ്പ് മത്സരങ്ങൾ തത്സമയം ടെലികാസ് ചെയ്യുക. റിലയൻസിന്റെ ചാനൽ ആയതു കൊണ്ട് തന്നെ ജിയോ ടിവിൽ കളി തത്സമയം സ്ട്രീം ചെയ്യും. വൂട് ആപ്പ് വഴിയും മത്സരം കാണാൻ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഓഗസ്റ്റ് 16 മുതൽ ആണ് ഡ്യൂറണ്ട് കപ്പ് ടൂർണമെന്റ് ആരംഭിക്കുന്നത്. നമ്മുടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19നാണ്. ആദ്യ മത്സരത്തിൽ ഐലീഗ് ക്ലബായ സുദേവയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. ഓഗസ്റ്റ് 23ന് ഒഡീഷ, ഓഗസ്റ്റ് 27ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഓഗസ്റ്റ് 31ന് ആർമി ഗ്രീൻ എന്നിവർ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ആകും നടക്കുക

Story Highlight: Durand Cup will be broadcast on Sports18 1 / 1 HD & on Sports18 Khel (in Hindi) from August 16.