വനിതാ ലോകകപ്പിൾ ഗോൾഡൻ ബൂട്ട് നേടിയ മിയസവയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം ജപ്പാൻ ഇന്റർനാഷണൽ ഹിനാറ്റ മിയാസാവയെ സ്വന്തമാക്കി. കഴിഞ്ഞ മാസം നടന്ന ഫിഫ വനിതാ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് വിന്നറായിരുന്നു ജപ്പാനീസ് മിഡ്ഫീൽഡർ. ലോകകപ്പിൽ ജപ്പാനുവേണ്ടി നാല് മത്സരങ്ങളിൽ നിന്ന് ഹിനാറ്റ അഞ്ച് ഗോളുകൾ നേടിയിരുന്നു. ലോകകപ്പിൽ ആദ്യമായി ഗോൾഡൻ ബൂട്ട് നേടുന്ന യൂറോപ്യനല്ലാത്ത താരമായി മിയാസാവ മാറിയിരുന്നു‌‌.

മാഞ്ചസ്റ്റർ 23 09 06 20 17 13 969

2021 മുതൽ ജപ്പാൻ WE ലീഗ് ടീമായ മൈനവി സെൻഡായിക്കൊപ്പം ആയിരുന്നു താരം കളിച്ചുവരുന്നത്. “മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന മഹത്തായ ടീമിന്റെയും ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഈ യാത്ര ആരംഭിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്.” മിയസവ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.