കൗട്ടീഞ്ഞോ ഖത്തറിലേക്ക് തന്നെ

Newsroom

Picsart 23 09 06 20 06 39 772
Download the Fanport app now!
Appstore Badge
Google Play Badge 1

ആസ്റ്റൺ വില്ലയുടെ താരമായ കൗട്ടീഞ്ഞോ ക്ലബ് വിട്ട് ഖത്തറിലേക്ക്. കൗട്ടീഞ്ഞോയെ സ്വന്തമാക്കാൻ ആയുള്ള ഖത്തർ ക്ലബായ അൽ ദുഹൈലിന്റെ ശ്രമങ്ങൾ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോൺ അടിസ്ഥാനത്തിൽ ആകും ദുഹൈൽ താരത്തെ സൈൻ ചെയ്യുക. ബെസികാസിന്റെയും റയൽ ബെറ്റിസിന്റെയും ഓഫർ നിരസിച്ചാണ് കൗട്ടീഞ്ഞോ ഖത്തറിലേക്ക് പോകുന്നത്.

കൗട്ടീഞ്ഞോ 23 08 19 17 55 38 241

ആസ്റ്റൺ വില്ല 20 മില്യൺ നൽകി കഴിഞ്ഞ സീസണിൽ കൗട്ടീനോയെ സ്ഥിര കരാറിൽ സ്വന്തമാക്കിയിരുന്നു. 2026വരെയുള്ള താരത്തിന് വില്ലയിൽ കരാർ ഉണ്ട്‌. വില്ലയിൽ എത്തിയ ആദ്യ സീസണിൽ കൗട്ടീനോ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും പിന്നീട് പരിക്ക് പ്രശ്നമായി മാറി. ജെറാഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതും കൗട്ടീഞ്ഞോക്ക് പ്രശ്നമായി. മുമ്പ് ബയേൺ, ബാഴ്സലോണ, ലിവർപൂൾ എന്നീ വലിയ ക്ലബുകൾക്ക് ആയി കളിച്ച താരമാണ് കൗട്ടീഞ്ഞോ.