ഹിഗ്വയിൻ ബെക്കാമിന്റെ ക്ലബിലേക്ക്

- Advertisement -

യുവന്റസ് സ്ട്രൈക്കറായ ഹിഗ്വയിൻ അമേരിക്കയിലേക്ക് പോകും. ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയുമായി ഹിഗ്വയിൽ ചർച്ചയിലാണ്. ദിവസങ്ങൾക്ക് ഉള്ളിൽ ഈ നീക്കം ഔദ്യോഗികമാകും എന്ന് ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫാബ്രിസിയോ റൊമാനോ പറയുന്നു. അമേരിക്കയിൽ ഈ സീസൺ മുതൽ കളിക്കാൻ തുടങ്ങിയ ക്ലബാണ് ഇന്റർ മിയായി.

ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ് ഇതിനകം തന്നെ യുവന്റസിൽ നിന്ന് മധ്യനിര താരം മാറ്റ്യുഡിയെ സൈൻ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹിഗ്വയിനെയും സൈൻ ചെയ്യാനുള്ള ശ്രമം. ഹിഗ്വയിന് യുവന്റസിൽ ഇനിയും കരാർ ഉണ്ട് എങ്കിലും താരത്തിന്റെ കരാർ റദ്ദാക്കാൻ യുവന്റസ് തീരുമനിച്ചിരുന്നു. ഇതിനായി ഹിഗ്വയിന് ഒരു തുക യുവന്റസ് നൽകുകയും ചെയ്യും.

Advertisement