ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി: സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. നിലവിലെ ലോക ക്രിക്കറ്റിൽ ഏറ്റവു മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് സ്റ്റീവ് സ്മിത്ത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ എന്ന് പറഞ്ഞത്.

കൂടാതെ രാജസ്ഥാൻ റോയൽസിൽ സ്റ്റീവ് സ്മിത്തിന്റെ സഹ താരമായ മലയാളി താരം സഞ്ജു സാംസണെയും താരം പ്രശംസിച്ചു. സഞ്ജു സാംസൺ കഴിവുള്ള താരമാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സ്റ്റീവ് സ്മിത്തിന് കീഴിലാണ് ഇറങ്ങുന്നത്. തന്റെ എക്കാലത്തെയും ഇഷ്ട്ടപെട്ട രണ്ട് ഫീൽഡർമാർ മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങും ആണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

Previous articleഹിഗ്വയിൻ ബെക്കാമിന്റെ ക്ലബിലേക്ക്
Next articleആൻഡ്രെ സിൽവ ഇനി ഫ്രാങ്ക്ഫുർട്ടിൽ തന്നെ