യൂറോപ്പ ലീഗിന് മുൻപ് ഹാവേർട്സിനെ ചെൽസിക്ക് വിൽക്കില്ലെന്ന് ബയേർ ലെവർകൂസൻ

യൂറോപ്പ ലീഗ് മത്സരങ്ങൾ അവസാനിക്കുന്നതിന് മുൻപ് ബയേർ ലെവർകൂസൻ താരം ഹാവേർട്സിനെ ചെൽസിക്ക് വിൽക്കില്ലെന്ന് ക്ലബ് ഡയറക്ടർ റൂഡി വോളർ. ഈ സീസണിൽ ബുണ്ടസ്‌ലീഗയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹാവേർട്സിനെ സ്വന്തമാക്കാൻ ചെൽസി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ നിലവിൽ യൂറോപ്പ ലീഗ് കഴിയാതെ താരത്തെ വിടില്ലെന്ന ഉറച്ച നിലപാടിലാണ് ബയേർ ലെവർകൂസൻ.

ചെൽസി താരവുമായി ചർച്ചകൾ ആരംഭിച്ചെന്നും ക്ലബ്ബുമായുള്ള ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ മാത്രമേ ഇനി വ്യക്തത വരാനുള്ളൂ എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓഗസ്റ്റ് 6ന് റേഞ്ചേഴ്സുമായാണ് ബയേർ ലെവർകൂസന്റെ യൂറോപ്പ ലീഗ് മത്സരം. നിലവിൽ ആദ്യ പാദത്തിൽ 3-1ന്റെ ലീഡ് ബയേർ ലെവർകൂസന് ഉണ്ട്.