ഗോസൻസ് ഇന്റർ മിലാൻ വിട്ട് ജർമ്മനിയിലേക്ക്

Newsroom

ജർമ്മൻ താരം റോബിൻ ഗോസൻസ് ജർമ്മനിയിലേക്ക് മടങ്ങുകയാണ്. ഇന്റർ മിലാൻ താരമായ ഗോസൻസ് ബുണ്ടസ് ലീഗ ക്ലബായ ബയെർ ലെവർകൂസനിലേക്ക് ആകും പോകുന്നത്. ലെവർകൂസൻ താരത്തെ ലോണിൽ ആകും സ്വന്തമാക്കുക. ലോണിന് ശേഷം 28 മില്യൺ യൂറോ നൽകി താരത്തെ ലെവർ കൂസൻ സ്ഥിര കരാറിൽ സൈൻ ചെയ്യും.

കഴിഞ്ഞ സീസണിൽ മാത്രം ആയിരുന്നു താരം അറ്റലാന്റയിൽ നിന്ന് ഇന്റർ മിലാനിലേക്ക് എത്തിയത്. 28കാരനായ വിങ്ബാക്ക് അറ്റലാന്റയിൽ 2017 മുതൽ 2022 വരെ അറ്റലാന്റയിൽ ആയിരുന്നു. ജർമ്മൻ ദേശീയ ടീമിലും ഗോസൻ സ്ഥിരാംഗമുണ്ട്.