മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തഹിത് ചോങ് വീണ്ടും ലോണിൽ ബർമിങ്ഹാമിലേക്ക് പോകും

20220831 034912

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ തഹിത് ചോങിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ലോണിൽ അയക്കും. ചോങ്ങിനെ ചാമ്പ്യൻഷിപ്പ് ക്ലബായ ബർമിങ്ഹാം തന്നെ ആകും വീണ്ടും ലോണിൽ സ്വന്തമാക്കുന്നത്. ഒരു വർഷത്തെ ലോൺ കരാറിൽ താരത്തെ വിട്ടു നൽകാൻ യുണൈറ്റഡ് തയ്യാറാണ്.

ഒരു സീസൺ മുമ്പ് സീസണിൽ താരം ജർമ്മൻ ക്ലബായ വെർഡർ ബ്രെമനിലും ബെൽജിയം ക്ലബായ ക്ലബ് ബ്രുഷെയിലും ലോണിൽ പോയിരുന്നു. 22കാരനായ തഹിത് ചോങ് യുണൈറ്റഡിനൊപ്പം പ്രീസീസൺ ടൂറിൽ ഉണ്ടായിരുന്നു. ഇതിനകം യുണൈറ്റഡിനു വേണ്ടി 19 മത്സരങ്ങൾ ചോങ് കളിച്ചിട്ടുണ്ട്. 2016ൽ ആണ് ചോങ്ങ് യുണൈറ്റഡിൽ എത്തിയത്. പക്ഷെ താരം ഈ സീസൺ കഴിഞ്ഞാൽ ക്ലബ് വിടും എന്നാണ് വിലയിരുത്തപ്പെടുന്നത്.