ഗോർദനെ വിട്ടു തരാം, പക്ഷെ ചെൽസി എഫ് സി 60 മില്യൺ നൽകണം | Exclusive

Newsroom

Gordon
Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടന്റെ യുവ ഫോർവേഡ് ആന്റണി ഗോർദന് വേണ്ടി ചെൽസി എഫ് സി കുറച്ചു കാലമായി രംഗത്ത് ഉണ്ട്. 21കാരനായ ഗോർദന് വേണ്ടി ചെൽസി 42 മില്യൺ യൂറോയുടെ ഒരു ബിഡ് സമർപ്പിക്കുകയും ആ ബിഡ് എവർട്ടൺ നിരസിക്കുകയും ചെയ്തിരുന്നു. ഗോർദനെ വിൽക്കില്ല എന്നായിരുന്നു എവർട്ടന്റെ നിലപാട് എങ്കിലും ഇപ്പോൾ യുവ സ്ട്രൈക്കർ തന്നെ തനിക്ക് സ്റ്റാംഫോംബ്രിഡ്ജിലേക്ക് പോകണം എന്ന് ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതോടെ ഗോർദനെ വിൽക്കാൻ എവർട്ടൺ ഒരുങ്ങുകയാണ്. ചെൽസി 60 മില്യൺ യൂറോ നൽകിയാൽ താരത്തെ കൈമാറാൻ എവർട്ടൺ തയ്യാറാകും‌. ബോഹ്ലിയുടെ ക്ലബ് ഉടൻ പുതിയ ബിഡ് സമർപ്പിക്കും എന്നാണ് വിവരങ്ങൾ.

ചെൽസി എഫ് സി

നേരത്തെ ന്യൂകാസിൽ യുണൈറ്റഡും ഗോർദനായി ശ്രമിച്ചിരുന്നു. എവർട്ടൺ താരത്തെ വിൽക്കാൻ തയ്യാറായിരുന്നില്ല.

റിച്ചാർലിസനെ വിൽക്കുകയും കാൾവട്ട് ലൂയിൻ പരിക്കേറ്റ് ചികിത്സയിലുമുള്ള ഈ അവസ്ഥയിൽ ഗോർദനെ കൂടെ വിറ്റാൽ എവർട്ടന്റെ അറ്റാക്ക് തീർത്തും ദുർബലമാകും. ആരാധകരിൽ നിന്ന് വലിയ പ്രതിഷേധവും എവർട്ടൺ നേരിടേണ്ടി വരും.