ഉറുഗ്വേയുടെ സെന്റർ ബാക്ക് ഗോഡിൻ ഇനി ഇന്റർ മിലാനിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റനും ഇതിഹാസവുമായ സെന്റർ ബാക്ക് ഡിയേഗോ ഗോഡിൻ ഇറ്റലിയിൽ എത്തി. ഇറ്റാലിയൻ ക്ലബാറ്റ ഇന്റർ മിലാൻ ഗോഡിന്റെ ഇറ്റലിയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ അത്ലറ്റിക്കോ മാഡ്രിഡ് വിടുകയാണെന്ന് നേരത്തെ തന്നെ ഗോഡിൻ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇറ്റലിയിൽ ഏറ്റവും കൂടുതൽ ശംബളം വാങ്ങുന്ന താരങ്ങളിൽ ഒരാളായാകും ഗോഡിന്റെ ഇന്റർ കരിയർ തുടങ്ങുന്നത്.

33കാരനായ ഗോഡിൻ 2010 മുതൽ അത്ലറ്റിക്കോ മാഡ്രിഡിൽ ആയിരുന്നു കളിച്ചത്. 300ൽ അധികം മത്സരങ്ങൾ അത്ലറ്റിക്കോ ജേഴ്സിയിൽ കളിച്ച ഗോഡിൻ സിമിയോണിയുടെ കീഴിൽ ലോകത്തെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒന്നായി തന്നെ മാറിയിരുന്നു. കഴിഞ്ഞ സീസണിൽ മുതൽ അത്ലറ്റിക്കോയുടെ ക്യാപ്റ്റൻ ആം ബാൻഡും ഗോഡിൻ ആയിരുന്നു ധരിച്ചിരുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു ലാലിഗ കിരീടം, രണ്ട് യൂറോപ്പ ലീഗ് കിരീടം ഒരു കോപ ഡെൽ റേ എന്നിവയും ഗോഡിൻ നേടിയിട്ടുണ്ട്. ഒപ്പം രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡ് എത്തിയപ്പോഴും ഗോഡിൻ ടീമിലെ പ്രധാന താരമായി ഉണ്ടായിരുന്നു. ഇന്റർ മിലാനെ ലീഗ് കിരീടത്തിലേക്ക് തിരികെ എത്തിക്കുക ആകും ഗോഡിന്റെയും ലക്ഷ്യ. യുവന്റസിന്റെ ഏകാധിപത്യം ഇറ്റലിയിൽ അവസാനിപ്പിക്കാൻ വേണ്ടി വലിയ ടീമിനെ തന്നെ ഒരുക്കുകയാണ് ഇന്റർ മിലാൻ.