“മെസ്സിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ടാലന്റ് ആണ് നെയ്മർ” – ഗ്വാർഡിയോള

ബ്രസീലിയൻ താരം നെയ്മർ അസാധ്യ ടാലന്റാണെന്ന് പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോള. വ്യക്തിഗത മികവിൽ മെസ്സിയുടെ ടാലന്റിന് ഏറ്റവും അടുത്ത് നിൽക്കുന്നത് നെയ്മാർ ആണെന്ന് ഗ്വാർഡിയോള പറഞ്ഞു. എന്നാൽ നെയ്മറിന്റെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവ് നല്ലതായിരിക്കുമോ എന്ന് തനിക്ക് അറിയില്ല എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു.

ഒരു ക്ലബിലേക്കും തിരികെ പോകുന്നത് എളുപ്പമാകില്ല. താൻ ആയാലും ബാഴ്സലോണയിലേക്ക് തിരികെ പോയാൽ പഴയത് പോലെ ആയിരിക്കില്ല ഒന്നും. നെയ്മറിന്റെ കാര്യത്തിലും അതാകും സംഭവിക്കുക. ഗ്വാർഡിയോള പറഞ്ഞു. എന്നാൽ നെയ്മറിന്റെ ടാലന്റ് മികച്ചതാണ്. അതിനെ ആരും സംശയിക്കേണ്ടതില്ല എന്നും ഗ്വാർഡിയോള പറഞ്ഞു.

Previous articleഉറുഗ്വേയുടെ സെന്റർ ബാക്ക് ഗോഡിൻ ഇനി ഇന്റർ മിലാനിൽ
Next articleറാംസിയും റാബിയോയും എത്തി, മാറ്റ്യുഡിയും ഖദീരയും യുവന്റസ് വിട്ടേക്കും