മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗാർനർ എവർട്ടണിൽ എത്തും

Newsroom

20220831 142120

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മധ്യനിര താരം ഗാർനർ ക്ലബ് വിടുന്നതിനോട് അടുക്കുന്നു. ഗാർനറിനായുള്ള എവർട്ടന്റെ ഓഫറുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിക്കും. ഇന്ന് തന്നെ ഈ നീക്കം ഔദ്യോഗികമാകാൻ സാധ്യതയുണ്ട്. സ്ഥിര കരാറിൽ ആകും എവർട്ടൺ താരത്തെ സ്വന്തമക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഗാർനറിനെ വിൽക്കുന്നതിന് എതിരായിരുന്നു എങ്കിലും കസെമിറോ വന്നത് ഗാർനറിന് തിരിച്ചടിയായി. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിനായി ലോണിൽ കളിച്ച ഗാർനർ അവിടെ മധ്യനിരയിൽ അത്ഭുതങ്ങൾ കാണിച്ചിരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തിരികെ പ്രീമിയർ ലീഗിൽ എത്തിയതിൽ വലിയ പങ്ക് ഗാർനറിന് ഉണ്ടായിരുന്നു.

20 മില്യൺ യൂറോ ആണ് ഗാർനറിനായി എവർട്ടൺ യുണൈറ്റഡിന് വാഗ്ദാനം ചെയ്യുന്നത്.