ലകാസെറ്റ ലിയോണിൽ മെഡിക്കൽ പൂർത്തിയാക്കി

ഫ്രഞ്ച് അറ്റാക്കിംഗ് താരം ലകാസെറ്റ ലിയോണിലേക്ക് പോകാനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കുന്നു‌. താരം ഇപ്പോൾ മെഡിക്കൽ പൂർത്തിയാക്കിയിരിക്കുകയാണ്. താരം ആഴ്സണൽ വിട്ടു എന്ന് രണ്ട് ദിവസം മുന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിൽ നിന്ന് തന്നെ ആയിരുന്നു ലകാസെറ്റെ 2017ൽ ആഴ്സണലിലേക്ക് വന്നതും.

ആഴ്സണലിനായി 206 മത്സരങ്ങൾ കളിച്ച താരം 71 ഗോളുകൾ നേടിയിട്ടുണ്ട്. 2017/18 സീസണിലും 2020/21 സീസണിലും ആഴ്സണലിന്റെ ടോപ് സ്കോറർ ആയിരുന്നു ലകാസെറ്റെ. 31കാരനായ താരം വളരെ ചെറുപ്പം തൊട്ടേ ലിയോണിന്റെ ഭാഗമായിരുന്നു. 1998ൽ തന്നെ ലിയോൺ അക്കാദമിയിക് താരം ഉണ്ടായിരുന്നു. ലിയോണായി സീനിയർ കരിയറിൽ 100ൽ അധികം ഗോളും നേടിയിട്ടുണ്ട്. ക്ലബിൽ പുതുതായി 2 വർഷത്തെ കരാർ ലകാസെറ്റെ ഒപ്പുവെക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും.