ഫിർപോയുടെ ട്രാൻസ്ഫർ പൂർത്തിയാക്കി ബാഴ്സ, ആൽബക്ക് ഇനി കടുത്ത മത്സരം

na

റയൽ ബെറ്റിസ് ലെഫ്റ്റ് ബാക്ക് ജൂനിയർ ഫിർപോ ഇനി ബാഴ്സലോണക്ക് സ്വന്തം. 25 മില്യൺ യൂറോയോളം മുടക്കിയാണ് ബാഴ്സ താരത്തെ സ്വന്തമാക്കിയത്. സ്പാനിഷ് ജൂനിയർ ടീമുകളിൽ കളിച്ച താരമാണ് ഫിർപോ. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സ ടീമിൽ എത്തിക്കുന്ന നാലാമത്തെ താരമാണ് ഫിർപോ.

മികച്ച യുവ താരമായ ഫിർപോ എത്തുന്നതോടെ ബാഴ്സ ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്താൻ ജോർഡി ആൽബക്ക് മികച്ച പ്രകടനങ്ങൾ തന്നെ നടത്തേണ്ടി വരും. ബെറ്റിസ് ജൂനിയർ ടീം വഴി വളർന്ന താരം 2018 ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയത്. ബാഴ്സ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് തുടക്കത്തിൽ ഇടം നേടാനായില്ലെങ്കിലും ഭാവിയിൽ ബാഴ്സ പ്രതിരോധത്തിൽ സ്ഥിരം ഇടം കണ്ടെത്താൻ കെൽപ്പുള്ള താരമാണ് ഫിർപോ.