ലില്ലെ ഫോർവേഡ് ജോനത്താൻ ഐക്കോനെ ഫിയോറന്റീന സ്വന്തമാക്കി. താരം ക്ലബിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെക്കും. 23 കാരനായ ഫ്രഞ്ചുകാരന്റെ പിന്നാലെ കുറച്ചുകാലമായി ഫിയൊറെന്റീന ഉണ്ട്. താരം ഇന്ന് മെഡിക്കൽ എടുക്കുന്നതിനായി എത്തും എന്ന് ഫബ്രൊസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 14 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. നൽകും. 18 ലീഗ്1 മത്സരങ്ങളും അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും താരം ഈ സീസണിൽ കളിച്ചിട്ടുണ്ട്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും ടീമിനായി നൽകി. ഡ്രിബിളിങും വേഗതയുമാണ് ഐക്കോനെയുടെ പ്രത്യേകത.