“സൂപ്പർ കപ്പ് അടക്കമുള്ള വലിയ ചാമ്പ്യൻഷിപ്പുകൾ കേരളത്തിൽ എത്തിക്കും” – വി. അബ്ദുറഹ്‌മാന്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഇന്ന് രാവിലെ ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറെന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്‌മാന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നീവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് പുറമെ വിവിധ ചാമ്പ്യന്‍ഷിപ്പുകള്‍ കേരളത്തിലേക്ക് എത്തിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹാമാന്‍ അവര്‍കള്‍ പറഞ്ഞു. എ.ഐ.എഫ്.എഫ് മായി 2030 വരെയുള്ള നീണ്ട കരാറാണ് ഒപ്പിടാന്‍ പോകുന്നത്. അതില്‍ എ.ഐ.എഫ്എഫ് ന്റെ സഹകരണത്തോടെ ഗ്രാസ് റൂട്ട് ലെവല്‍ ഡവലപ്‌മെന്റ്, ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലനം, റെഫറീ ട്രൈയ്‌നിങ് പ്രോഗ്രാം, പരിശീലകരുടെ ഗ്രൈനിങ് പ്രോഗ്രാം, ഐ.എസ്.എല്‍., ഐ ലീഗ് ടീമുകളെ അണിനിരത്തി സൂപ്പര്‍ കപ്പ്, ബീച്ച് ഗെയിംസ്, തുടങ്ങിയ പരിപാടികള്‍ക്ക് കേരളം വേദിയാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഐ.എ.എസ് അവര്‍കള്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ എസ്. പ്രേംകൃഷ്ണന്‍ ഐഎഎസ് (ജില്ലാ ഡവലപ്മന്റെ കമ്മീഷ്ണര്‍),യു. എ. ലത്തീഫ് എംഎല്‍എ, നന്ദകുമാര്‍ എംഎല്‍എ, കെ.എസ്. ബിന്ധു (ഡയറക്ടര്‍), പി.എം. പ്രദീപ് (ഡി.വൈ.എസ്.പി), ഇസ്ഹാക് കുരിക്കള്‍ (മു്ന്‍. എംഎല്‍എ), എ.ഐ.എഫ്.എഫ് പ്രതിനിധികളായ കുശാല്‍ ദാസ് ( ജനറല്‍ സെക്രട്ടറി, എ.ഐ.എഫ്.എഫ്), അഭിഷേക് യാഥവ് (ഡപ്യൂട്ടി സെക്രട്ടറി), സി.കെ.പി. ഷാനവാസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍, വൈ. പ്രസിഡന്റ് ഒ.കെ. വിനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീകുമാര്‍, വൈ. പ്രസിഡന്റെ വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ്, അബ്ദുല്‍ കരീം (വൈ. പ്രസിഡന്റ് ,കേരള ഫുട്‌ബോള്‍ അസോസിയേഷന്‍), മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മഞ്ചേരി മുന്‍സിപ്പിള്‍ ചെയര്‍പേര്‍സണ്‍ വി.എം. സുബൈദ, മലപ്പുറം മുന്‍സിപ്പിള്‍ ചെയര്‍മാന്‍ മുജീബ് കാടേരി, നിവമ്പൂര്‍ മുന്‍സിപ്പള്‍ ചെയര്‍മാന്‍ സലീം മാട്ടുമ്മല്‍, ഡോ. സക്കീര്‍ ഹുസൈന്‍ (ഡയറക്ടര്‍, ഫിസിക്കല്‍ എടുകേഷന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പി. അഷ്‌റഫ് (പ്രസിഡന്റ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), പി.എം. സുധീര്‍ (സെക്രട്ടറി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ ഷറഫലി, ആസിഫ് സഹീര്‍ മറ്റു ജനപ്രധിനിധികള്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രധിനിധികള്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.