എട്ടാം മത്സരത്തിലും ഈസ്റ്റ് ബംഗാളിന് വിജയമില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഈ സീസണിലെ എട്ടാം മത്സരം കഴിഞ്ഞപ്പോഴും ഈസ്റ്റ് ബംഗാളിന് വിജയമില്ല. ഇന്ന് ഹൈദരബാദിനെ നേരിട്ട ഈസ്റ്റ് ബംഗാൾ സമനില ആണ് വഴങ്ങിയത്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഇന്ന് 20ആം മിനുട്ടിൽ ഡെർസെവിച് ആണ് ഒരു ഫ്രീകിക്കിലൂടെ ഈസ്റ്റ് ബംഗാളിനെ മുന്നിൽ എത്തിച്ചത്. ഹൈദരബാദിന്റെ കീപ്പറായ കട്ടിമണിയുടെ പിഴവ് കൂടി ആയി ഈ ഗോൾ. 35ആം മിനുട്ടിൽ വിശ്വസ്തനായ ഒഗ്ബെചെ ഒരു ഹെഡറിലൂടെ ഹൈദരബാദിനെ ഒപ്പം എത്തിച്ചു.

ഇതിനു ശേഷം രണ്ടു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫലം കണ്ടില്ല.ഈസ്റ്റ് ബംഗാൾ താരം റഫീഖിന്റെ ഒരു ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ഈ സമനിലയോടെ ഈസ്റ്റ് ബംഗാൾ ലീഗിൽ അവസാന സ്ഥാനത്തു തന്നെ തുടരുകയാണ്. ഹൈദരാബാദ് ഈ മത്സരത്തോടെ 12 പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി.