സ്പാലിന്റെ യുവ ഡിഫൻഡർ ഫിലിപ്പോ കോസ്റ്റയെ നാപോളി സ്വന്തമാക്കി. 24കാരനായ താരത്തെ മൂന്ന് വർഷത്തെ കരറിലാണ് നാപോളി സൈൻ ചെയ്തിരിക്കുന്നത്. 2017ൽ ആയിരുന്നു കോസ്റ്റ സ്പാലിൽ എത്തിയത്. ചീവോയുടെ യൂത്ത് അക്കാഡമിയിലൂടെ വളർന്ന താരമാണ് ഫിലിപ്പോ കോസ്റ്റ. മുമ്പ് പിസ, ബൗണ്മത് എന്നീ ക്ലബുകൾക്കായി ലോണടിസ്ഥാനത്തിൽ ഫിലിപ്പോ കോസ്റ്റ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സ്പാലിനായി 11 മത്സരങ്ങളിൽ മാത്രമേ കോസ്റ്റ കളിച്ചിരുന്നുള്ളൂ.