ഫ്രാങ്ക്ഫർട്ടിന്റെ സെർബിയൻ താരം ഫിലിപ് കോസ്റ്റിച്ച് യുവന്റസിലെത്തി. പതിനാറ് മില്യൺ യൂറോയാണ് യുവന്റസ് താരത്തിന് വേണ്ടി യുവന്റഡ് ചെലവഴിക്കുന്നത്. ആഡ് – ഓണുകൾ അടക്കം ഓഫർ ഇരുപത് മില്യൺ കടക്കും. ഫ്രാങ്ക്ഫർടിന് മുന്നിൽ തങ്ങളുടെ ഓഫർ സമർപ്പിച്ച വെസ്റ്റ്ഹാമിനെ മറികടന്നാണ് കോസ്റ്റിച്ചിനെ യുവന്റസ് സ്വന്തമാക്കിയത്. മൂന്നര വർഷത്തെ കരാർ ആവും താരത്തിന് യുവന്റസിൽ ഉണ്ടാവുക.
യൂറോപ്പ വിജയികളായ ഫ്രാങ്ക്ഫർട്ടിന്റെ അഭിവാജ്യ ഘടകം ആയിരുന്നു ഈ ഇരുപതിയൊമ്പത്കാരൻ. ഇടത് വശത്ത് മധ്യനിരയിലും വിങ് ബാക്ക് ആയും വിങ്ങർ ആയും ഒരു പോലെ ഇറങ്ങാൻ സാധിക്കുന്ന താരമാണ്. 2018ൽ ഹാംബർഗറിൽ നിന്നാണ് ഫ്രാങ്ക്ഫെർട്ടിലെത്തുന്നത്. ഫ്രാങ്ക്ഫെർട്ടിനായി നൂറ്റിഎഴുപതോളം മത്സരങ്ങളിൽ ഇറങ്ങി. കൂടുമാറ്റം സാധ്യമായതോടെ സൂപ്പർ കപ്പിൽ റയലിനെ നേരിടുന്ന ഫ്രാങ്ക്ഫെർട്ടിന് താരത്തിന്റെ സേവനം നഷ്ടമാവും. മുൻ നിരയെ ശക്തിപ്പെടുത്താൻ യുവന്റസ് എത്തിക്കുന്ന താരത്തിന് ആദ്യ സീരി എ മത്സരത്തിൽ തന്നെ ടീമിനായി അരങ്ങേറാൻ ആവും. ഇടത് വിങ്ങിൽ മികച്ച താരങ്ങളുടെ അഭാവം നേടിടുന്ന യുവന്റസിന് സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ കോസ്റ്റിച്ചിനെ എത്തിക്കാൻ കഴിഞ്ഞത് ആശ്വാസമായി.
Story Highlight: Filip Kostić will join Juventus from Eintracht Frankfurt in a deal worth around $18M