ബ്രസീലിയൻ താരം എവർട്ടണിലേക്ക്, 50 മില്യൺ ട്രാൻസ്ഫർ തുക

- Advertisement -

ബ്രസീലിയൻ താരമായ റിച്ചാർലിസൺ എവർട്ടനിൽ എത്തുന്നു. താരം ഇന്ന് മെഡിക്കലിനായി എവർട്ടണിൽ എത്തി. മെഡിക്കൽ പൂർത്തിയാക്കിയ ശേഷം എവർട്ടണിലേക്കുള്ള റിച്ചാർലിസന്റെ വരവ് ഔദ്യോഗികമാകും. 21കാരനായ വാറ്റ്ഫോർഡ് താരത്തെ 50 മില്യണോളം ചിലവഴിച്ചാണ് എവർട്ടൺ ടീമിലേക്ക് എത്തിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തിയ ഈ ബ്രസീലിയൻ വിങ്ങർ വാറ്റ്ഫോർഡിനായി കഴിഞ്ഞ സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 38 മത്സരങ്ങൾ വാറ്റ്ഫോർഡിനായി കളിച്ച റിച്ചാർലിസൺ അഞ്ച് ഗോളുകളും കഴിഞ്ഞ സീസണിൽ നേടി. മുൻ വാറ്റ്ഫോർഡ് മാനേജറായ മാർകോ സിൽവ എവർട്ടൺ ക്ലബിന്റെ ചുമതലയേറ്റതാണ് റിച്ചാർലിസന്റെ എവർട്ടണിലേക്കുള്ള വരവിൽ കലാശിച്ചിരിക്കുന്നത്‌.

കഴിഞ്ഞ സീസണിൽ 11 മില്യണായിരുന്നു ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിൽ നിന്ന് റിച്ചാർലിസൺ വാറ്റ്ഫോർഡിലേക്ക് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement