സിദാന്റെ മകൻ പോർച്ചുഗല്ലിലേക്ക്

Jyotish

റയൽ മാഡ്രിഡ് പരിശീലകനും ഫ്രെഞ്ച് ഇതിഹാസവുമായ സിനദിൻ സിദാന്റെ മകൻ എൻസോ സിദാൻ പോർച്ചുഗല്ലിലേക്ക്. ഡെസ്പോർട്ടിവോ ദാസ് ഏവ്സിലേക്കാണു എൻസോ പോകുന്നത്. സ്വിസ്സ് ക്ലബ്ബായ ലൗസാനെയുടെ താരമായിരുന്നു എൻസോ സിദാൻ. കഴിഞ്ഞ സീസണിൽ ലോണിൽ സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ റയോ മഹദഹോണ്ടയുടെ താരമായിരുന്നു ഈ 24 കാരൻ.

34 മത്സരങ്ങൾ ടീമിനായി കളിച്ചെങ്കിലും റയോയുടെ റെലെഗേഷൻ ഒഴിവാക്കാനായിരുന്നില്ല. മധ്യനിരതാരമായ എൻസോ സിദാൻ എവ്സിലെത്തുന്നത് പോർച്ചുഗീസ് ആരാധകർക്ക് ആവേശമുയർത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 14ആം സ്ഥാനത്താണ് ടീം കളി അവസാനിപ്പിച്ചത്. റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിലൂടെ കളി ആരംഭിച്ച എൻസോ അലാവെസിന് വേണ്ടിയും കളിച്ചിട്ടുണ്ട്. എൻസോയുടെ സഹോദരനായ ലൂക്ക സിദാൻ റയൽ മാഡ്രിഡിൽ നിന്നും റേസിംഗ് സാന്റണ്ടറിൽ ചേർന്നിട്ടുണ്ട്.