കേരള ഫുട്ബോൾ അസോസിയേഷൻ മികച്ച താരങ്ങൾക്കുള്ള അവാർഡ് നൽകി

- Advertisement -

കേരള ഫുട്ബോൾ അസോസിയേഷന്റെ ഈ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. മികച്ച പുരുഷ സീനിയർ താരമായി തിരുവനന്തപുരത്തിന്റെ ലിജോ എസിനെ തിരഞ്ഞെടുത്തു. പത്തനംതിട്ട സ്വദേശിയായ രേഷ്മ ഇ ആർ ആണ് മികച്ച സീനിയർ വനിതാ താരം. മലപ്പുറത്തിന്റെ ജിതിൻ സി ആൺകുട്ടികളിലെ മികച്ച സബ്ജൂനിയർ താരമായി. കാസർഗോഡിന്റെ ആര്യ ശ്രീ ആണ് പെൺകുട്ടികളിലെ മികച്ച സബ്ജൂനിയർ താരം. മികച്ച ജൂനിയ താരമായി മലപ്പുറത്തിന്റെ മുഹമ്മദ് ഫായിസിനെയും തിരഞ്ഞെടുത്തു.

ഇന്നലെ എറണാകുളം ഐ എം എ ഹൗസിൽ നടന്ന ചടങ്ങിൽ പുരസ്കാരം താരങ്ങൾക്ക് സമ്മാനിച്ചു.

Advertisement