ബ്രസീൽ താരം എമേഴ്സൻ ചെൽസിയിൽ

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

റോമയുടെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് എമേഴ്സൻ പാൽമേയ്രി ഇനി ചെൽസിയുടെ നീല കുപ്പായമണിയും. ലെഫ്റ്റ് ബാക്കിനെ ഏറെ നാളായി തിരയുന്ന ചെൽസി ഏതാണ്ട് 17 മില്യൺ പൗണ്ടിനാണ് താരത്തെ സ്വന്തമാക്കിയത്. 4 വർഷത്തെ കരാറിലാണ് താരം ചെൽസിയിലേക്ക് എത്തുന്നത്. മാർക്കോസ് അലോൻസോ മാത്രം ലെഫ്റ്റ് ബാകായുള്ള ചെൽസിക്ക് താരത്തിന്റെ വരവോടെ പ്രതിരോധത്തിൽ കൂടുതൽ കരുത്താവും. നിലവിൽ ഈ സീസണിൽ 16 ഗോളുകൾ മാത്രം വഴങ്ങിയ ചെൽസി നിലവിൽ യൂണൈറ്റഡിനൊപ്പം പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധത്തിൽ ഒന്നാണ്. ബ്രസീൽ അണ്ടർ 17 ദേശീയ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും താരത്തിന് ഇതുവരെ സീനിയർ ടീമിൽ അംഗമാവാൻ അവസരം ലഭിച്ചിട്ടില്ല. പിന്നീട് ഇറ്റലിക്ക് വേണ്ടി രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ താരം തായ്യാറാണെന്ന തീരുമാനം എടുക്കുകയായിരുന്നു. പക്ഷെ ഇതുവരെ ഇറ്റലി ദേശീയ ടീമിലും താരത്തിന് ഇടം നേടാനായിട്ടില്ല.

യുവന്റസിന്റെ അലക്‌സ് സാൻഡ്രോകായി ഏറെ ശ്രമം നടത്തിയ ചെൽസി പക്ഷെ യുവന്റസ് താരത്തിന് പകരക്കാരനെ തിരഞ്ഞത്. കഴിഞ്ഞ സീസണിൽ റോമക്കായി മികച്ച പ്രകടനം നടത്തിയ എമേഴ്സൻ നിലവിൽ കാലിനേറ്റ ഗുരുതര പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ഈ സീസണിൽ കാര്യമായ ഗെയിം ടൈം ഇല്ലാത്ത താരം പക്ഷെ വരും നാളുകളിൽ ചെൽസിക്ക് മുതൽ കൂട്ടാവും എന്ന് തന്നെയാണ് ചെൽസിയുടെ പ്രതീക്ഷ. 23 വയസിനിടയിൽ റോമക്കായി 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ നിന്ന് 2015 ലാണ് എമേഴ്സൻ റോമയിൽ എത്തിയത്.  ചാംപ്യൻസ് ലീഗിൽ റോമക്കായി ഈ സീസണിൽ കളിക്കാത്തത് കാരണം ചെൽസിക്ക് താരത്തെ ചാംപ്യൻസ് ലീഗിൽ കളിപ്പിക്കുന്നതിനും തടസ്സമുണ്ടാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial