വിലക്ക് നീങ്ങി, ഈസ്റ്റ് ബംഗാളിൽ ആറാം വിദേശ താരം എത്തുന്നു

- Advertisement -

ട്രാൻസ്ഫർ വിലക്ക് നീങ്ങിയതോടെ പുതിയ വിദേശ താരത്തെ ടീമിൽ എത്തിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങൾ ശക്തിയായി. ആറാം വിദേശ താരം ഉടൻ ക്ലബുമായി കരാറിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വിങ്ങറായ ജാമി സാന്റോസ് ആണ് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പിടാൻ അടുത്തിരിക്കുന്നത്. മുമ്പ് സ്പാനിഷ് ക്ലബായ സ്പോർടിങ് ഗിജോൺ ബിയിയിലും സി ഡി മിറാണ്ടസിലും കളിച്ച താരമാണ് സാന്റോസ്.

23കാരനായ സാന്റോസ് വലതു വിങ്ങിൽ ആണ് തന്റെ കഴിവു തെളിയിച്ചിട്ടുള്ളത്. സാന്റോസിന്റെ സൈനിംഗ് ഉടൻ പൂർത്തിയാകും എന്ന് ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. സാന്റോസ് എത്തിയാൽ ഈസ്റ്റ് ബംഗാളിൽ ആറ് വിദേശ താരങ്ങൾ ആകും. ജോണി അകോസ്റ്റ, ബോർജ ഗോമസ്, ആമ്ന, എസ്കേഡ, ദിയാര എന്നിവരാണ് ഇപ്പോൾ ഈസ്റ്റ് ബംഗാളിൽ ഉള്ളത്. ഇതിൽ ദിയാരയും ആമ്നയും ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

Advertisement