ഇന്ത്യയ്ക്ക് 137 റണ്‍സ് വിജയ ലക്ഷ്യം

- Advertisement -

മെല്‍ബേണിലെ രണ്ടാം ടി20യില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ഇന്ത്യ നേടേണ്ടത് 137 റണ്‍സ്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം പുനഃക്രമീകരിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ മഴയെത്തിയെങ്കിലും അല്പ സമയം കഴിഞ്ഞ് മത്സരം പുനരാരംഭിക്കാനിരികെ വീണ്ടും മഴയെത്തിയതോടെ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 132/7 എന്ന നിലയില്‍ 19 ഓവറില്‍ അവസാനിപ്പിക്കുകയായിരുന്നു. 7 വിക്കറ്റുകള്‍ നഷ്ടമായ ആതിഥേയര്‍ക്കായി 32 റണ്‍സ് നേടിയ ബെന്‍ മക്ഡര്‍മട്ട് ടോപ് സ്കോറര്‍ ആയി. ആന്‍ഡ്രൂ ടൈ നിര്‍ണ്ണായകമായ 12 റണ്‍സ് നേടി. ഇരുവരും എട്ടാം വിക്കറ്റില്‍ 18 പന്തില്‍ നിന്ന് നിര്‍ണ്ണായകമായ 31 റണ്‍സാണ് നേടിയത്.

മറ്റാര്‍ക്കും തന്നെ 20 റണ്‍സിനു മേലെ കണ്ടെത്താനാകാതെ വന്നപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്‍ 19 റണ്‍സും നഥാന്‍ കോള്‍ട്ടര്‍ നൈല്‍ 9 പന്തില്‍ 18 റണ്‍സും നേടി. 1 ബൗണ്ടറിയും 2 സിക്സുമാണ് കോള്‍ട്ടര്‍-നൈല്‍ നേടിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Advertisement