ഡൊണ്ണരുമ്മയെ റാഞ്ചാൻ പി എസ് ജി

20210305 193417
Credit: Twitter
- Advertisement -

ഈ ട്രാൻസ്ഫർ വിൻഡോയിലെ യുവന്റസിന്റെ ആദ്യ ട്രാൻസ്ഫറായി മാറും എന്ന് കരുതിയ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ പി എസ് ജി റാഞ്ചി കൊണ്ടുപോയേക്കും. ബാഴ്സയിൽ നിന്ന് വൈനാൾഡത്തെ തട്ടിയെടുത്ത പി എസ് ജി ഇപ്പോൾ ഡൊണ്ണരുമ്മക്ക് പിറകിലാണ്. ഫ്രീ ഏജന്റായ ഡൊണ്ണരുമ്മക്ക് വലിയ വേതനം തന്നെ പി എസ് ജി വാഗ്ദാനം ചെയ്തിട്ടുണ്ട്. കെയ്ലർ നെവസിനെ മാറ്റി ഒന്നാം നമ്പറും ഡൊണ്ണരുമ്മക്ക് നൽകും.

ഡൊണ്ണരുമ്മയുടെ ഏജന്റായ റൈയോളയുമായി പി എസ് ജി ചർച്ചകൾ നടത്തുന്നുണ്ട്. ഡൊണ്ണരുമ്മ ഈ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കും. നേരത്തെ യുവന്റസുമായുള്ള ചർച്ചകളിൽ യുവന്റസിലേക്ക് പോകാമെന്ന് വാക്കാൽ ഡൊണ്ണരുമ്മ ഉറപ്പ് നൽകിയതായിരുന്നു. മിലാൻ വിടുമെന്ന് ഡൊണ്ണരുമ്മ നേരത്തെ തന്നെ തീരുമനിച്ചതായിരുന്നു. ഡൊണ്ണരുമ്മക്ക് പകരം മൈക് മൈഗ്നനെ മിലാൻ ടീമിൽ എത്തിക്കുകയും ചെയ്തു കഴിഞ്ഞു.

യുവന്റസ് വർഷത്തിൽ 10 മില്യണണ് താരത്തിന് വേതനമായി വാഗ്ദാനം ചെയ്യുന്നത്. പി എസ് ജി അതിനെയും കടന്ന കരാർ നൽകും. 22കാരനായ ഡൊണ്ണരുമ്മ 2013 മുതൽ മിലാനിൽ ഉള്ള താരമാണ്.

Advertisement