ആഴ്‌സണലിന്റെ എല്ലാ ശ്രമങ്ങളും നിരസിച്ചു വില്ല, ഡഗ്ലസ് ലൂയിസ് വില്ലയിൽ തുടരും

ആസ്റ്റൺ വില്ലയുടെ ബ്രസീലിയൻ മധ്യനിര താരം ഡഗ്ലസ് ലൂയിസിനെ സ്വന്തമാക്കാനുള്ള ആഴ്‌സണൽ ശ്രമങ്ങൾ പരാജയപ്പെട്ടു. താരത്തിന് ആയി ആഴ്‌സണൽ മുന്നോട്ട് വച്ച മൂന്നു ഓഫറുകളും വില്ല നിരസിച്ചു.

താരത്തിന് ആയി 25 മില്യൺ യൂറോ വരെ ആഴ്‌സണൽ മുടക്കാൻ തയ്യാറായെങ്കിലും വില്ല അതിനു ഒന്നും വഴങ്ങിയില്ല. താരത്തിന് ആഴ്‌സണലിൽ എത്താൻ താൽപ്പര്യം ഉണ്ടായിരുന്നിട്ടും വില്ല താരത്തെ വിൽക്കാൻ തയ്യാറായില്ല. ഇതോടെ ഡഗ്ലസ് ലൂയിസ് ഈ സീസണിൽ വില്ലയിൽ തുടരും.