സ്പർസിന്റെ ഡേവിൻസൺ സാഞ്ചേസിനായി റെന്നെ രംഗത്ത്

Newsroom

ടോട്ടൻഹാം ഹോട്‌സ്പറിൽ നിന്ന് ഒരു ഡിഫൻഡറെ സൈൻ ചെയ്യുന്നതിനായി റെന്നെ രംഗത്ത്. L’Équipe റിപ്പോർട്ട് പറയുന്നതനുസരിച്ച്, ബ്രെട്ടൺസ് സാഞ്ചേസിനായി ഏകദേശം €9m വിലമതിക്കുന്ന ഒരു ഓഫർ റെന്നെ സമർപ്പിച്ചു. ഈ സീസണിൽ യൂറോപ്പ ലീഗിൽ കളിക്കുന്ന റെന്നസ് ടീം ശക്തമാക്കാൻ നോക്കുകയാണ്.

സാഞ്ചേ 23 08 29 13 55 08 420

2017 മുതൽ സ്പർസിനൊപ്പം കൊളംബിയൻ ഇന്റർനാഷണൽ ആയ സാഞ്ചസ് ഉണ്ട്. ഇനി ഒരു വർഷത്തെ കരാർ മാത്രമാണ് സാഞ്ചസിന് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ താരത്തെ വിൽക്കാൻ ആണ് സ്പർസ് ഉദ്ദേശിക്കുന്നത്. 10m മുതൽ € 15m വരെയുള്ള ഓഫറുകൾ വന്നാൽ സ്പർസ് ഓഫർ സ്വീകരിക്കും എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും ബെഞ്ചിൽ ആയിരുന്നു സാഞ്ചസിന്റെ സ്ഥാനം. 27-കാരൻ സ്പർസിനായി 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2017ൽ ആയിരുന്നു സ്പർസിൽ എത്തിയത്. അതിനു മുമ്പ് അയാക്സിൽ ഉണ്ടായിരുന്നു.