ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നില്ല എന്ന് മാഴ്സെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല എന്ന് ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെ. റൊണാൾഡോയും മാഴ്സെയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ക്ലബ് പ്രസിഡന്റ് ഈ വാർത്തകൾ നിഷേധിച്ചു രംഗത്ത് വന്നത്. റൊണാൾഡോയെ സ്വന്തമാക്കാനായി ഒരിക്കലും ചർച്ചകൾ നടത്തിയിട്ടില്ല എന്ന് മാഴ്സെ പ്രസിഡന്റ് പാബ്ലൊ ലൊങൊരിയ പറയുന്നു.

മാഴ്സെയുടെ പ്രൊജക്ടിന് അനുയോജ്യമായ താരമല്ല റൊണാൾഡോ എന്നും മാഴ്സെ തീർത്തും വ്യത്യസ്തമായ താരങ്ങളെ ആണ് സ്ക്വാഡിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റൊണാൾഡോ ഇപ്പോഴും തന്റെ ഭാവിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. ഇനി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ വെറും ആറു ദിവസം മാത്രമേ ബാക്കിയുള്ളൂ.

Comments are closed.