ചെൽസി ബെഞ്ചിനോട് തൽക്കാലം വിട, ഡ്രിങ്ക് വാട്ടർ ബേൺലിയിൽ

- Advertisement -

ചെൽസിയിൽ തീർത്തും അവസരം ലഭിക്കാതെ വിഷമിച്ച മുൻ ലെസ്റ്റർ താരം ഡാനി ഡ്രിങ്ക് വാട്ടർ ഇനി ബേൺലിയിൽ. 6 മാസത്തെ ലോണിലാണ് താരം ചെൽസിക്ക് പുറത്തേക്ക് പോകുന്നത്. കഴിഞ്ഞ സീസണിൽ മൗറീസിയോ സാരിക്ക് കീഴിൽ ഒരു മിനുട്ട് പോലും ലീഗ് മത്സരം കളിക്കാൻ താരത്തിന് ആയിരുന്നില്ല. ഫ്രാങ്ക് ലംപാർഡ് വന്നെങ്കിലും പുതിയ ചെൽസി പരിശീലകന്റെ പദ്ധതികളിലും താരം ഇല്ല എന്നറിഞ്ഞതോടെ താരം ലോണിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.

2016 ൽ ലെസ്റ്ററിനെ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കുന്നതിൽ നിർണായക പ്രകടനം നടത്തിയ താരം പക്ഷെ 2017 ൽ ചെൽസിയിലേക്ക് മാറിയെങ്കിലും കാര്യമായ പ്രകടനം നടത്താനായില്ല. അന്നത്തെ ചെൽസി പരിശീലകൻ കോണ്ടേയും താരത്തിന് കാര്യമായ അവസരങ്ങൾ നൽകിയിരുന്നില്ല.

Advertisement