ടോട്ടൻഹാമിന്റെ യുവ മധ്യനിരതാരത്തെ ടീമിലെത്തിച്ച് ഫുൾഹാം

- Advertisement -

ടോട്ടൻഹാം ഹോട്ട്സ്പർസിന്റെ യുവതാരം ജോഷ് ഒനോമയെ സ്വന്തമാക്കി ഫുൾഹാം. മൂന്ന് വർഷത്തെ കരാറിലാണ് ഫുൾഹാമിലേക്ക് സ്പർസിന്റെ മധ്യനിരതാരമെത്തുന്നത്. ഫുൾഹാം താരം റയാൻ സെസിന്നിയോൻ സ്പർസിലെത്തിയതിന് പിന്നാലെയാണ് ട്രാൻസ്ഫർ പ്രഖ്യാപനം ഉണ്ടായത്.

33 മത്സരങ്ങൾ സ്പർസിനായി കളിച്ച ജോഷ് ഒരു ഗോളും നേടിയിട്ടുണ്ട്. ഇംഗ്ലീഷ് യൂത്ത് ടീമുകളിലെ സജിവസാന്നിധ്യമായ ജോഷ് ഒനോമ U17 യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഫിഫ U20 ലോകകപ്പും നേടിയ ഇംഗ്ലീഷ് ടീമിൽ അംഗമായിരുന്നു. ആസ്റ്റൺ വില്ലക്കും ഷെഫീൽഡ് വെനെസ്ഡേക്കും വേണ്ടി ജോഷ് ബൂട്ടണിഞ്ഞിട്ടുണ്ട്.

Advertisement