ആസ്റ്റൻവില്ല യുവതാരത്തെ ടീമിൽ എത്തിച്ച് ചെൽസി | Chelsea confirm the signing of Carney Chukwuemeka

Nihal Basheer

Img 20220804 161648
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായി കണക്കാക്കുന്ന കാർനെ ചുകുവെമേകയെ ടീമിൽ എത്തിച്ച് ചെൽസി. ആസ്റ്റൻവില്ലയുമായിട്ടുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് കടന്ന താരം, തുടർന്നും ടീമിൽ തുടരാൻ സന്നദ്ധനല്ലായിരുന്നു. ടീമിന്റെ പ്രീ സീസൺ ഒരുക്കങ്ങളിൽ നിന്നും താരത്തെ ടീം മാറ്റി നിർത്തിയിരുന്നു. പതിനഞ്ചു മില്യൺ പൗണ്ടിന്റെ കൈമാറ്റ തുകക്ക് പുറമെ അഞ്ച് മില്യൺ ആഡ്-ഓണുകളും അടക്കം ആകെ ഇരുപത് മില്യൺ പൗണ്ടിനാണ് കരാർ ഉറപ്പിച്ചിരിക്കുന്നത്. ആറു വർഷത്തെ നീണ്ട കരാറിലാണ് ചെൽസിയും ചുകുവെമേകയും എത്തിയത്. പതിനെട്ടുകാരനായ യുവപ്രതിഭയെ 2028 വരെ ടീമിൽ നിലനിർത്താൻ ചെൽസിക്കാവും.

നേരത്തെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എല്ലാവരും താരത്തിൽ നോട്ടമിട്ടിരുന്നു.മധ്യനിരയിൽ കളി നിയന്ത്രിക്കാനും ഗോളുകൾ കണ്ടെത്താനും കഴിയുന്ന താരമാണ്. 2021ൽ ടോട്ടനത്തിനെതിരെയാണ് ആദ്യമായി സീനിയർ ടീം കുപ്പായമണിയുന്നത്. ആസ്റ്റൺവില്ലക്കായി കഴിഞ്ഞ സീസണിൽ പതിനൊന്ന് ലീഗ് മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ വിജയികളായ ഇംഗ്ലണ്ട് യൂത്ത് ടീമിന് വേണ്ടി ഫൈനലിൽ ഗോൾ കണ്ടെത്താൻ സാധിച്ചു. താരത്തിന് വേണ്ടി ബാഴ്‌സലോണ നീക്കങ്ങൾ ആരംഭിച്ചതായി സൂചനകൾ ഉണ്ടായിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളെ ടീമിൽ എത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം ടീം ഉടമസ്ഥൻ ബോയെഹ്ലി പങ്കുവെച്ചു.

Story Highlight: Chelsea confirm the signing of English wonderkid Carney Chukwuemeka on a six-year deal