ജനുവരി വിൻഡോയിലെ സർപ്രൈസിംഗ് നീക്കത്തിലൂടെ ബയേൺ മ്യൂണിക്ക് കാൻസെലോയെ സ്വന്തമാക്കിം മാഞ്ചസ്റ്റർ സിറ്റിയുടെ കാൻസെലോയെ ലോണിൽ ആണ് ബയേൺ സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ആറ് മാസത്തെ ലോണിന് ശേഷം 70 മില്യൺ പൗണ്ടിന് താരത്തെ വാങ്ങാനും ബയേണ് ആകും. പ്രതിരോധത്തിന്റെ ഇരുവശത്തും കളിക്കാൻ കഴിയുന്ന പോർച്ചുഗീസ് ഫുൾ ബാക്ക് അടുത്ത കാലത്തായി പെപ് ഗ്വാർഡിയോളയുടെ ആദ്യ ഇലവനുകളിൽ നിന്ന് അകന്നിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കാൻസെലോ ആദ്യ ഇലവനിൽ ഇല്ലായിരുന്നു.
ബയേൺ വളരെക്കാലമായി കാൻസെലോയെ സ്വന്തമാക്കാൻ പിറകിൽ ഉണ്ട്. സിറ്റി കിരീടം നേടിയ കഴിഞ്ഞ സീസണിൽ 36 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരമാണ് കാൻസെലോ. അവസാന രണ്ട് സീസണിലെയും പിഎഫ്എ പ്രീമിയർ ലീഗ് ടീമിലും താരം ഉണ്ടായിരുന്നു. , നഥാൻ എകെ, ജോൺ സ്റ്റോൺസ്, കൈൽ വാക്കർ, റിക്കോ ലൂയിസ് എന്നിവരെല്ലാം ഉള്ളത് കൊണ്ട് കാൻസെലോ ക്ലബ് വിടുന്നതിൽ സിറ്റിക്ക് വലിയ ആശങ്ക കാണില്ല.
എഫ്‌സി ബയേൺ ഒരു മികച്ച ക്ലബ്ബാണ്, ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്, ഇപ്പോൾ ഒരു ടീമിൽ ഈ വലിയ കളിക്കാർക്കൊപ്പം കളിക്കാൻ കഴിയുന്നു എന്നത് എനിക്ക് വലിയ പ്രചോദനമാണ്. എഫ്‌സി ബയേണിന് വേണ്ടി ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകും. കാൻസെലോ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.
🔴⚪ Hier mag euch jemand 𝓢𝓮𝓻𝓿𝓾𝓼 sagen! 👀✌️ #ServusJoão
🔗 https://t.co/Zl8900o30p#MiaSanMia #FCBayern pic.twitter.com/OppwjX5TW6
— FC Bayern München (@FCBayern) January 31, 2023