ബീച്ച് സോക്കർ, അവസാന ഒന്നര മിനുട്ടിൽ 3 ഗോളുകൾ, 20 ഗോൾ ത്രില്ലർ ജയിച്ച് കേരളം ഫൈനലിൽ

Newsroom

20230131 172000

പ്രഥമ ദേശീയ ബീച്ച് സോക്കർ ടൂർണമെന്റിൽ നാടകീയമായ സെമി കടന്ന കേരളം ഫൈനലിലേക്ക് മുന്നേറി. ഇന്ന് ഗുജറാത്തിൽ നടന്ന സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെ ഒരു ത്രില്ലറിന് ഒടുവിലാണ് കേരളം മറികടന്നത്. ആകെ 20 ഗോൾ പിറന്ന മത്സരത്തിൽ 11-9 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി ജിക്സൺ അഞ്ചു ഗോളുകൾ നേടി കളിയിലെ താരമായി മാറി. സ്റ്റെഫിൻ ഹാട്രിക്കും നേടി. ഇന്ന് രാവിലെ ലക്ഷദ്വീപിന് എതിരെ നടന്ന ക്വാർട്ടർ ഫൈനലിലും സ്റ്റെഫിൻ ഹാട്രിക്ക് നേടിയിരുന്നു.

Img ബീച്ച് സോക്കർ Wa0076

ഇവരെ കൂടാതെ സുഹൈൽ ഇരട്ട ഗോളുകളും നേടി. കളി 32 മിനുട്ട് പിന്നിട്ടപ്പോൾ ഉത്തരാഖണ്ഡ് 9-8ന് മുന്നിൽ ആയിരുന്നു. അവസാന ഒന്നര മിനുട്ടിലെ മൂന്ന് ഗോളുകളിലൂടെയാണ് കേരളം 11-9ന്റെ വിജയം സ്വന്തമാക്കിയത്. ജിക്സൺ രണ്ടു ഗോളുകളും സ്റ്റെഫിൻ ഒരു ഗോളുമാണ് അവസാന ഒന്നര മിനുട്ടിൽ നേടിയത്.

ഇന്ന് രാവിലെ ക്വാർട്ടർ പോരാട്ടത്തിൽ കേരളം ലക്ഷദ്വീപിനെയും പരാജയപ്പെടുത്തിയിരുന്നു. പഞ്ചാബും ഡെൽഹിയും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളെ ആകും കേരളം ഫൈനലിൽ നേരിടുക.