അയാക്സ് പ്രതിരോധ താരത്തിന് വേണ്ടി ബ്രൈറ്റൺ നീക്കം

Nihal Basheer

20230704 202818
Download the Fanport app now!
Appstore Badge
Google Play Badge 1

അയാക്‌സ് താരം കാൽവിൻ ബാസ്സെയ്ക്ക് വേണ്ടി ബ്രൈറ്റൺ നീക്കം. താരത്തിന് വേണ്ടി ഇംഗ്ലീഷ് ടീം അയാക്സുമായി ചർച്ചകൾ ആരംഭിച്ചെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഇതോടെ ടിംമ്പറിന് പിറകെ മറ്റൊരു അയാക്‌സ് താരത്തിന് കൂടി പ്രീമിയർ ലീഗിലേക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. എന്നാൽ ഡച്ച് ടിം എന്ത് തുക ആവശ്യപ്പെടുമെന്ന സൂചനയില്ല. ഏകദേശം പതിനഞ്ച് മില്യൺ യൂറോയോളമാണ് താരത്തിന്റെ താരക്കമ്പോളത്തിലെ മൂല്യം.

ലെസ്റ്ററിന്റെ യൂത്ത് ടീമുകളിലൂടെ വളർന്ന താരം 2020ലാണ് റേഞ്ചേഴ്സിലേക്ക് ചേക്കേറുന്നത്. അവിടെ സീനിയർ ടീമിന്റെ ഭാഗമായി മികച്ച പ്രകടനത്തോടെ കഴിഞ്ഞ വർഷം അയാക്‌സ് അടക്കമുള്ള ടീമുകളുടെ ഓഫർ താരത്തിന് വേണ്ടി എത്തി. പ്രിമിയർ ലീഗ് ടീമുകളും ബാസ്സെയ്ക്ക് വേണ്ടി ശ്രമിച്ചെങ്കിലും അയാക്സിലേക്ക് തന്നെ ചേക്കേറാൻ ആയിരുന്നു താരത്തിന്റെ തീരുമാനം. ചെൽസിയിൽ നിന്നും ലെവി കോൾവില്ലിനെ എത്തിക്കാൻ സാധിക്കില്ലന്നതും ബാസ്സെയിലേക്ക് ശ്രദ്ധ തിരിക്കാൻ ബ്രൈറ്റണ് കാരണമായി. താരത്തെ വിട്ടു കൊടുക്കേണ്ടതില്ല എന്നു തന്നെയാണ് ചെൽസിയുടെ നിലവിലെ തീരുമാനം. മുൻപ് റേഞ്ചേഴ്സിൽ നിന്നും 20 മില്യണോളം യൂറോ മുടക്കിയാണ് താരത്തെ അയാക്‌സ് ടീമിൽ എത്തിച്ചത്.