ദ്രാവിഡ് പുറത്താകും, ഇന്ത്യ പുതിയ പരിശീലകനെ തേടുന്നു

Newsroom

Picsart 24 05 10 11 33 14 528
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്ന് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ദ്രാവിഡ് പുറത്താകും. ഈ വരുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യയെ പരിശീലിപ്പിക്കുക പുതിയ പരിശീലകൻ ആകും. പുതിയ മുഖ്യ പരിശീലകനെ നിയമിക്കുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.

ദ്രാവിഡ് 23 11 11 21 56 34 005

2021 നവംബർ മുതൽ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ബിസിസിഐയുമായുള്ള ദ്രാവിഡിൻ്റെ നിലവിലെ കരാർ ജൂണിൽ നടക്കുന്ന ലോകകപ്പോടെയാണ് അവസാനിക്കുന്നത്.

ദ്രാവിഡിന് വേണമെങ്കിൽ കോച്ചിംഗ് റോളിനായി വീണ്ടും അപേക്ഷിക്കാമെന്നും എന്നാൽ മുമ്പത്തെപ്പോലെ ഓട്ടോമാറ്റിക് ആയി കരാർ പുതുക്കുന്ന നടപടി ഉണ്ടാകില്ലെന്നും ജയ് ഷാ സ്ഥിരീകരിച്ചു.

“രാഹുലിൻ്റെ കാലാവധി ജൂൺ വരെ മാത്രമാണ്. അതിനാൽ അദ്ദേഹത്തിന് അപേക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അത് ചെയ്യാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്,” ബിസിസിഐ സെക്രട്ടറി പറഞ്ഞു,

“പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഞങ്ങൾക്ക് നിർണ്ണയിക്കാനാവില്ല. അത് സിഎസിയുടെ തീരുമാനമായിരിക്കും, ” അദ്ദേഹം പറഞ്ഞു.