19കാരൻ ജോവോ നെവസിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 24 05 10 11 03 16 504
Download the Fanport app now!
Appstore Badge
Google Play Badge 1

ബെൻഫിക്ക മിഡ്ഫീൽഡ് സെൻസേഷൻ ജോവോ നെവെസിനെ സ്വന്തമാക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. 19കാരനായ താരത്തിനായി യുണൈറ്റഡ് ആദ്യ ഓഫർ ഉടൻ സമർപ്പിക്കും എന്നാണ് പോർച്ചുഗലിൽ നിന്ന് ഉള്ള റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും പ്രധാനപ്പെട്ട ടാർഗറ്റ് ആയി കാണുന്നതും നെവസിനെ ആണ്.

മാഞ്ചസ്റ്റർ 24 05 10 11 03 29 771

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ കസെമിറോ, എറിക്സൺ എന്നിവർ ഈ സീസണിൽ ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെവസിനെയും മൈനോയെയും മധ്യനിരയിൽ ഒരുമിപ്പിക്കാൻ ആണ് ഇനിയോസ് ഗ്രൂപ്പിന്റെ പദ്ധതികൾ. രണ്ട് ടീനേജ് സെൻസേഷനുകൾ ഒരുമിച്ചാൽ അത്ഭുതങ്ങൾ നടക്കും എന്ന് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നു‌.

എന്നാൽ 19കാരനായ ജോവോ നെവസിനെ സ്വന്തമാക്കുക ഒട്ടും എളുപ്പമാകില്ല. നെവസിന് 120 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ആണ് കരാറിൽ ഉള്ളത്. അതിൽ കുറഞ്ഞ ഒരു ഡീലിനും ബെൻഫിക തയ്യാറാകില്ല. അവർ നെവസിന്റെ കരാർ പുതുക്കി ആ റിലീസ് ക്ലോസ് തുക വർധിപ്പൊക്കാനും നോക്കുന്നുണ്ട്.

2023-ൻ്റെ തുടക്കത്തിൽ ആയിരുന്നു നെവസ് ബെൻഫികയുടെ ഫസ്റ്റ് ടീമിലേക്ക് എത്തുന്നത്. ഇപ്പോൾ അവരുടെ മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഈ 19കാരൻ. 2028 വേനൽക്കാലം വരെയുള്ള കരാർ താരത്തിന് ഇപ്പോൾ ബെൻഫികയിൽ ഉണ്ട്.